Connect with us

Kerala

'ഇടിക്കാതെ പോയതിന് ഡ്രൈവറെ കണ്ടാല്‍ നന്ദി പറയണം'; വൈറലായ വീഡിയോയിലെ ആ 'ഭാഗ്യവാനെ' കണ്ടെത്തി

Published

|

Last Updated

കൊല്ലം | സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ ഭാഗ്യവാനെ കണ്ടെത്തി. റോഡിന്റെ അരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെ നിയന്ത്രണം വിട്ടുവന്ന വന്ന ടെമ്പോ വാന്‍ ഇടിക്കാതെ രക്ഷപ്പെട്ട കാല്‍നട യാത്രക്കാരനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ചവറ തട്ടാശ്ശേരി വിജയാ ഹോട്ടലിന്റെ സി സി ടി വിയിലായുരുന്നു ദൃശ്യം പതിഞ്ഞത്. കൊല്ലം ചവറ മേനാപ്പള്ളി സ്വദേശിയായ ശ്രീകുമാറാണ് തലനാരിഴക്ക് ജീവന്‍ തിരിച്ചുകിട്ടിയ ആ ഭാഗ്യവന്‍.

കൂലി പണിക്കാരനായ ഇദ്ദേഹം പണിക്കായി പോകുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ പേടിച്ചു പോയ ശ്രീകുമാര്‍ അന്ന് പിന്നെ ജോലിക്ക് പോയതേയില്ല. സംഭവം ഇപ്പോഴും ഒരു ഞെട്ടലോടെയെ ഓര്‍ക്കാനാകുവെന്നും ശ്രീകുമാര്‍ പറയുന്നു. തന്നെ ഇടിക്കാതെ വാഹനം ഓടിച്ചുപോയ ഡ്രൈവറെ കണ്ട് നന്ദി പറയണമെന്നും ശ്രീകുമാര്‍ പറഞ്ഞുവെക്കുന്നു. റോഡരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെ വന്ന ടെമ്പോ ഇദ്ദേഹത്തിന്റെ ഇടതുവശത്തുകൂടി പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളില്‍. വാഹനം തൊട്ടടുത്തൂകൂടി കടന്നുപോയിട്ടും ഇദ്ദേഹം അതറിഞ്ഞിരുന്നില്ല.

വാഹനം കുറച്ചുകൂടി മുന്നോട്ടുപോയി വീണ്ടും റോഡിലേക്ക് കയിറിയപ്പോഴാണ് തന്റെ അരികിലൂടെയാണ് വാഹനം കടന്നുപോയത് എന്ന് അദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് ഞെട്ടിത്തരിക്കുകയും ഭയത്തോടെ ചുറ്റും നോക്കുകയും പരിഭ്രാന്തിയോടെ പിന്നോട്ട് പോകുകയുമായിരുന്നു ഇദ്ദേഹം.

റോഡിലേക്ക് കയറിയ വാഹനം പിന്നീട് സാധാരണ പോലെ പോകുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം വാഹനം റോഡില്‍ നിന്ന് അരികിലേക്ക് ഇറങ്ങിയതെന്നാണ് സംശയം.

Latest