Connect with us

Covid19

രാജ്യത്തെ വൈറസ് ബാധിതർ 31ലക്ഷം കടന്നു; ഇന്നലെ 61,408 പേർക്ക് കൊവിഡ്, 836 മരണം

Published

|

Last Updated

ന്യൂഡൽഹി| കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 61,408 പുതിയ കൊവിഡ് കേസുകൾ. 836 പേർക്ക് ജീവൻ നഷ്ടമായി. 57,468 പേർ ഇന്നലെ രോഗമുക്തരായി.  ഇന്ത്യയിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 31,06,349 ആണ്. ഇതിൽ 23,38,036 പേർ രോഗമുക്തിരായി. മരിച്ചവരുടെ എണ്ണം 57,542 ആണ്.

അമേരിക്കയും ബ്രസീലുമാണ് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള രാജ്യങ്ങൾ . എന്നാൽ പ്രതിദിന കണക്കുകളിലെ വർധന മൂലം ഇന്ത്യ മറ്റ് രണ്ട് രാജ്യങ്ങളെയും മറികടക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ 18 ദിവസം തുടർച്ചയായി ലോകത്ത് ഏറ്റവുമധികം വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തിൽ രണ്ട് ലക്ഷത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി 36 ലക്ഷത്തിലേക്ക് അടുത്തു. 812,181 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 16,075,290 പേർ രോഗമുക്തരായതായാണ് ലോകാരോഗ്യ സംഘടനാ കണക്കുകൾ വ്യക്തമാക്കുന്നത്.