Techno
മോട്ടൊറോളയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി
ന്യൂഡല്‍ഹി | മോട്ടൊറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി9 ഇന്ത്യയില്‍ ഇറങ്ങി. മോട്ടോ ജി8ന് ശേഷം അഞ്ച് മാസത്തിനിടെയാണ് പുതിയ മോഡല്‍ ഇറക്കിയത്. ജി8 ഇന്ത്യയില്‍ ഇറക്കിയിരുന്നില്ല.
മോട്ടോ ജി8ന്റെ പിന്‍ഗാമിയായാണ് ജി9 മോട്ടൊറോള ഇറക്കിയത്. ട്രിപ്പിള്‍ റിയല്‍ ക്യാമറ, 48 മെഗാ പിക്‌സല്‍ പ്രൈമറി സെന്‍സര്‍, 20 വാട്ട് അതിവേഗ ചാര്‍ജിംഗ്, 6.5 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. മോട്ടോ ജി സീരീസ് ഫോണുകള്‍ക്കുള്ള വാട്ടര്‍ റെപല്ലന്റ് ഡിസൈന്‍ ജി9ലും നിലനിര്‍ത്തിയിട്ടുണ്ട്.
റെഡ്മി നോട്ട്9 പ്രോ, സാംസംഗ് ഗ്യാലക്‌സി എം21, റിയല്‍മി 6ഐ എന്നിവയോട് മത്സരിക്കാനാണ് മോട്ടോ ജി9 ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടൊറോള ഇറക്കിയത്. 4ജിബി+ 64ജിബി മോഡലിന് 11499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ ഈ മാസം 31ന് ഉച്ചക്ക് 12 മണിക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനക്കെത്തും.