Connect with us

Techno

മികച്ച സവിശേഷതകളോടെ പതിനായിരം രൂപക്ക് താഴെയൊരു ഫോണ്‍; റെഡ്മി9 വിപണിയില്‍

Published

|

Last Updated

്ന്യൂഡല്‍ഹി | ഷവോമിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 9 രാജ്യത്ത് പുറത്തിറക്കി. റെഡ്മി 9പ്രൈം രാജ്യത്തെ വിപണിയിലെത്തി ഒരു മാസത്തിനകമാണ് പുതിയ ഫോണ്‍ ഇറക്കിയത്. 5000 എം എ എച്ച് ബാറ്ററി, അതിവേഗ ചാര്‍ജിംഗ് മുതലായവയാണ് പ്രധാന സവിശേഷതകള്‍.

64ജിബി മോഡലിന് 8,999 രൂപയും 128 ജിബിക്ക് 9,999 രൂപയുമാണ് വില. കാര്‍ബണ്‍ ബ്ലാക്, സ്‌കൈ ബ്ലൂ, സ്‌പോര്‍ട്ടി ഓറഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. ആമസോണിലും എംഐ.കോമിലും ഈ മാസം 31ന് ഉച്ചക്ക് 12 മണി മുതല്‍ ഫോണ്‍ ലഭ്യമാകും.

എം ഐ യു ഐ 12ഓടെ ആന്‍ഡ്രോയ്ഡ് 10ലാണ് റെഡ്മി9 പ്രവര്‍ത്തിക്കുക. ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി35 എസ് ഒ സി കരുത്ത് ഇതിനുണ്ട്. റാം 4ജിബിയാണ്. ഡുവല്‍ റിയര്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും രണ്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറുമുണ്ടാകും. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സല്‍ ആണ്.