Connect with us

Ongoing News

മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; സൂചന നൽകി അഗ്യൂറോ

Published

|

Last Updated

കായിക ലോകത്ത് മെസിയുടെ ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുമ്പോൾ സെർജിയോ അഗ്യൂറോയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പേരുമാറ്റം വലിയ ചർച്ചയാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ kunaguero10 എന്ന പേരിലെ 10 ഒഴിവാക്കി kunaguero എന്നാക്കിയിക്കുകയാണ് അർജന്റൈൻ ദേശീയ ടീമിലെ മെസിയുടെ സഹതാരം. പേരിലെ പത്താം നമ്പർ ഒഴിവാക്കിയത് മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരാനുള്ള സൂചനയായാണ് ആരാധകരുടെ വിലയിരുത്തൽ.

സിറ്റിയിൽ   അഗ്യൂറോയുടെ ജേഴ്സി  നമ്പറാണ് പത്ത്. ബാഴ്സിലോണയിലും ദേശീയ ടീമിലും മെസി അണിയുന്നത് പത്താം നമ്പറാണ്. സിറ്റിക്കൊപ്പം ചേരുകയാണെങ്കിൽ അഗ്യൂറോക്ക് പത്താം നമ്പർ മെസിക്ക് നൽകേണ്ടിവരും. ബാഴ്സ വിടുകയാണെങ്കിൽ, ഏറെക്കാലം ബാഴ്സ കോച്ചും മെസിയോട് ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന പെപ് ഗാർഡിയോള നയിക്കുന്ന പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസി ചേക്കേറുമെന്ന വാർത്തകൾ മുമ്പും പുറത്തുവന്നിരുന്നു.

ഗാർഡിയോളക്ക് പുറമെ സിറ്റിയുടെ കോച്ചിംഗ് സ്റ്റാഫിലെ ഫെറാൻ സോറിയാനോയും സിക്കിബെഗിർസ്റ്റെയിനും മെസ്സിക്കൊപ്പം ബാഴ്സലോണയിൽ ഉണ്ടായിരുന്നവരാണ്. മെസിക്ക് ഭാരിച്ച പ്രതിഫലം നൽകാൻ കെൽപ്പുള്ള ടീമും അബൂദബി ബിസിനസുകാരുടെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ക്ലബ്ല് സിറ്റി തന്നെയാണ്.

Latest