First Gear
ഓഡിയുടെ കരുത്തുറ്റ എസ് യു വി ഇന്ത്യയില്‍; വില 2.07 കോടി

ന്യൂഡല്‍ഹി | ഓഡി ആര്‍എസ് ക്യു8 ഇന്ത്യന്‍ വിപണിയിലെത്തി. 2.07 കോടിയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ക്യു8 പുറത്തിറക്കിയതിന് ശേഷമാണ് കരുത്തുറ്റ ആര്‍എസ് വേര്‍ഷന്‍ എസ് യു വി രാജ്യത്തെ വിപണിയില്‍ ഓഡി ഇറക്കുന്നത്.
600 എച്ച്പി, 800 എന്‍എം ടോര്‍ക്, 4.0ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തുടങ്ങിയവയാണ് ഓഡിയെ കരുത്തുറ്റതാക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് 3.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗതയാണുള്ളത്.
23 ഇഞ്ച് ആലോയ് വീലുകളാണുള്ളത്. ആള്‍ വീല്‍ സ്റ്റിയറിംഗ്, ആര്‍ എസ് റൂഫ് സ്‌പോയിലര്‍, വെര്‍ച്വല്‍ കോക്പിറ്റ്, സ്‌പോര്‍ട്ട് അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, സെല്‍ഫ് ലോക്കിംഗ് ക്വാട്ട്രോ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.
---- facebook comment plugin here -----