Business
അനില്‍ അംബാനിക്കെതിരായ പാപ്പരത്ത നടപടി കോടതി തടഞ്ഞു; സ്വത്ത് വില്‍ക്കാന്‍ പറ്റില്ല
മുംബൈ | റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരായ പാപ്പരത്ത നടപടി കോടതി തടഞ്ഞു. അതേസമയം, സ്വത്തുക്കളൊന്നും വില്‍ക്കാന്‍ പറ്റില്ല. 1200 കോടിയുടെ വായ്പക്ക് അനില്‍ അംബാനി ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് എസ് ബി ഐ ആണ് പാപ്പരത്ത പരാതി നല്‍കിയിരുന്നത്.
2002ല്‍ ആരംഭിച്ച റിലയന്‍സ് കമ്യൂനിക്കേഷന്‍സ് (ആര്‍കോം) ആണ് പാപ്പരത്ത നടപടികള്‍ നേരിടുന്നത്. പ്രതിരോധം, വിനോദം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലുള്ള അനില്‍ അംബാനിയുടെ മറ്റ് കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
എസ് ബി ഐയുടെ അവകാശവാദം സ്ഥിരീകരിക്കുന്നതിന് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) ബാങ്ക്‌റപ്റ്റ്‌സി അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചിരുന്നു.
നേരത്തേ, ചൈനീസ് ബേങ്കുകള്‍ക്ക് 717 മില്യന്‍ ഡോളര്‍ തിരിച്ചടക്കാന്‍ അനില്‍ അംബാനിയോട് ലണ്ടന്‍ കോടതി ഉത്തരവിട്ടിരുന്നു.