Connect with us

Kerala

മൊഴിയില്‍ വ്യക്തതയില്ല; ജനം ടിവി എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്ന് അദ്ദേഹത്തെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. മൊഴിയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പത്തര മുതല്‍ മൂന്നര വരെയാണ് അന്വേഷണ സംഘം അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ ദിവസം ഇദ്ദേഹവും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നു. പാഴ്‌സല്‍ വിട്ടുകിട്ടാന്‍ അനില്‍ നമ്പ്യാരുടെ സഹായം തേടിയിരുന്നുവെന്ന് സ്വപ്‌ന മൊഴി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അന്വേഷണം അനില്‍ നമ്പ്യാരിലേക്ക് നീണ്ടത്.

അനില്‍ നമ്പ്യാര്‍ക്ക് സ്വപ്‌നയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം തേടുന്നത്.

Latest