Connect with us

Kerala

മോശം കാലാവസ്ഥയിലെ ലാന്‍ഡിംഗ്; കരിപ്പൂര്‍ ഉള്‍പ്പെടെ 24 വിമാനത്താവളങ്ങളില്‍ ജിഎന്‍എസ്എസ് സംവിധാനം സ്ഥാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മോശം കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാന്‍ പൈലറ്റിനെ സഹായിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം രാജ്യത്തെ 24 വിമാനത്താവളങ്ങളില്‍ കൂടി ഉടന്‍ ഏര്‍പെടുത്തും. കരിപ്പൂര്‍ ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ ഈ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. മോശം കാലാവസ്ഥയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെറ്റി കരിപ്പൂരില്‍ വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ വിമാനത്താവളങ്ങളില്‍ ജിഎന്‍എസ്എസ് നടപ്പാക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്. ഡിസംബറിനകം പദ്ധതി നടപ്പാക്കാനാണ് ആലോചന.

അന്താരാഷ്ട്ര സിവില്‍ ഏവിഷേയന്‍ സംഘടനയുടെ ആഗോള പദ്ധതിയുടെ ഭാഗമാണ് ജിഎന്‍എസ്എസ് സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ പദ്ധതി നടപ്പാക്കിതുടങ്ങിയത്. നിലവില്‍ 21 വിമാനത്താവളങ്ങളില്‍ ജിഎന്‍എസ്എസ് സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്.

പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനാവുന്നതിനാല്‍ ലാന്‍ഡിംഗ് സമയത്തെ അപകടസാദ്ധ്യത പരമാവധി കുറയ്ക്കുകയും സര്‍വീസുകള്‍ വഴിതിരിച്ചുവിടുന്നതുമൂലമുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

Latest