Covid19
ചെന്നൈ താരത്തിനും സ്റ്റാഫുകള്‍ക്കും കൊവിഡ്; ഐപിഎല്ലില്‍ ആശങ്ക
ന്യൂഡല്‍ഹി | ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ താരങ്ങളില്‍ ഒരാള്‍ അടക്കം പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ ഉള്‍പ്പെട്ടവരാണ് രോഗബാധയുള്ള മറ്റുള്ളവര്‍. ഇതേ തുടര്‍ന്ന് താരങ്ങളുടെ ക്വാറന്റീന്‍ കാലാവധി നീട്ടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ് തീരുമാനിച്ചു.
ആഗസ്റ്റ് 21നാണ് ചെന്നൈ താരങ്ങള്‍ പ്രത്യേക വിമാനത്തില്‍ യുഎഇയിലെത്തിയത്. ടീം ക്യാപ്റ്റന്‍ ധോണി ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. ഇവര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഒരാള്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു.
ഒരു വലംകയ്യന്‍ മീഡിയം പേസ് ബൗളര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 30 വരെയാണ് ഐപിഎല്‍ 13ാം സീസണ്‍ മത്സരങ്ങള്‍. കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് മത്സരങ്ങളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.