Connect with us

National

സുശാന്തിന്റെ മരണം: റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ പിന്നിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സുശാന്ത് രജ്പുതിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റിയ ചക്രബര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതിന് പിന്നാലെയാണ് സിബിഐ വീണ്ടും മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടത്തുന്നത്.

സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘ തലവന്‍ നുപുര്‍ പ്രസാദാണ് റിയയെ ചോദ്യം ചെയ്യുന്നത്. റിയ ചക്രബര്‍ത്തിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. റിയ സുശാന്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് റിയ അദ്ദേഹത്തിന്റെ ഫഌറ്റില്‍ എത്തിയിരുന്നു.

രേഖയുടെ സഹോദരന്‍ ശോവികും സിബിഐ കസ്റ്റഡിയിലാണ്. രണ്ട് പേരെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. പത്ത് ചോദ്യങ്ങളാണ് രേഖയോട് പ്രധാനമായും സംഘം ആരായുന്നത്. സുശാന്തിന്റെ മരണം റിയയെ അറിയിച്ചത് ആരാണ്, അപ്പോള്‍ റിയ എവിടെയായിരുന്നു, മരണവിവരം അറിഞ്ഞപ്പോള്‍ സുശാന്തിന്റെ വീട്ടില്‍ പോയിരുന്നോ, ഇല്ല എങ്കില്‍ എന്തുകൊണ്ട്, ജൂണ്‍ എട്ടിന് സുശാന്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നത് എന്തിനായിരുന്നു, സുശാന്തുമായി തര്‍ക്കം ഉണ്ടായ ശേഷമാണോ ഇറങ്ങിയത് തുടങ്ങിയ കാര്യങ്ങളാണ് സിബിഐ ആരായുന്നത്.

മു‌ംബെെ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Latest