Connect with us

Gulf

ചെന്നൈയുടെ മറ്റൊരു താരത്തിന് കൂടി കൊവിഡ്; ഐപിഎല്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ദുബൈ | ഐപിഎല്‍ 13ാം പതിപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഒരു താരത്തിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. റുതുരാജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിനും പത്ത് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ആഗസ്റ്റ് 21നാണ് ചെന്നൈ താരങ്ങള്‍ പ്രത്യേക വിമാനത്തില്‍ യുഎഇയിലെത്തിയത്. ടീം ക്യാപ്റ്റന്‍ ധോണി ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. ഇവര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രണ്ട് താരങ്ങള്‍ക്കും സ്റ്റാഫിനും പോസിറ്റീവ് സ്ഥിരികരിച്ചത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 30 വരെയാണ് ഐപിഎല്‍ 13ാം സീസണ്‍ മത്സരങ്ങള്‍. കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest