Connect with us

Gulf

സഊദിയില്‍ മൃഗവേട്ട നടത്തിയ 14 പേരെ പിടികൂടി

Published

|

Last Updated

റിയാദ് | സഊദിയിലെ റിയാദ് പ്രവിശ്യയില്‍ മൃഗവേട്ട നടത്തിയ 14 പേരെ പിടികൂടി. ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ്, കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് എന്നീ പരിസ്ഥിതി മേഖലകളില്‍ നിയമം ലംഘിച്ച് വേട്ട നടത്തിയവരെയാണ് പ്രത്യേക സുരക്ഷാ സേന പിടികൂടിയത്.

പിടികൂടിയവരില്‍ നിന്ന് പത്ത് എയര്‍ റൈഫിളുകളും 2,146 ബുള്ളറ്റുകളും വേട്ടയാടലിന് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും 50 പക്ഷികളെയും പിടികൂടിയിട്ടുണ്ട്.

നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പ്രത്യേക സേനാ വക്താവ് മേജര്‍ റെയ്ദ് അല്‍ മാലികി പറഞ്ഞു.

Latest