First Gear
മഹീന്ദ്ര എക്‌സ് യു വി 500 ആരവങ്ങളില്ലാതെ ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി | മഹീന്ദ്ര എക്‌സ് യു വി 500 ഡീസല്‍ ഓട്ടോമാറ്റിക് ഇന്ത്യന്‍ വിപണിയിലെത്തി. ബി എസ് 6 മോഡലാണിത്. 15.65 ലക്ഷമാണ് പുണെയിലെ എക്‌സ് ഷോറൂം വില.
6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ആണ്. മാന്വലില്‍ നിന്ന് വ്യത്യസ്തമായി 1.21 ലക്ഷം രൂപ കൂടുതലാണ് ഓട്ടോമാറ്റികിന്. ഡബ്ല്യു 7, ഡബ്ല്യു 9, ഡബ്ല്യു 11 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ലഭ്യമാണ്.
എന്‍ട്രി ലെവല്‍ ആയ ഡബ്ല്യു 7ന് 17.36 ലക്ഷവും ഡബ്ല്യു 9ന് 17.36 ലക്ഷവും ഡബ്ല്യു 11ന് 18.88 ലക്ഷവുമാണ് വില. അതേസമയം, നേരത്തേയുണ്ടായിരുന്ന ഡബ്ല്യു5 ബേസ് വേരിയന്റ് ഇത്തവണയില്ല. കിയ സെല്‍റ്റോസ്, ഹ്യൂണ്ടായ് ക്രെറ്റ, എം ജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയോടാണ് മഹീന്ദ്ര എക്‌സ് യു വി 500 മത്സരിക്കുന്നത്.
---- facebook comment plugin here -----