Covid19
സഊദിയില്‍ ഗര്‍ഭിണിയായ നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷിച്ചു

നജ്‌റാന്‍ | സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ നഴ്‌സ് മരണത്തിന് കീഴടങ്ങി. റിനാദ് അലുമുഖ്‌ലസ് ആണ് മരിച്ചത്.
ഏഴ് മാസം ഗര്‍ഭിണിയായ റിനാദ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നജ്‌റാന്‍ ജനറല്‍ ആശുപത്രില്‍ നഴ്‌സിംഗ് മേധാവിയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.
മൂന്നാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് റിനാദ് മരണത്തിന് കീഴടങ്ങിയത്. കിംഗ് ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യരംഗത്തെ സ്തുത്യര്‍ഹസേവനത്തിന് റിനാദ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
---- facebook comment plugin here -----