Ongoing News
ഓണത്തുടിപ്പുകൾ
ഓണംപോലാണ്ടിലൊരിക്കൽ
മുടങ്ങാതെവന്നെത്തിനോക്കുന്നുണ്ടിപ്പോൾ
മഹാമാരികൾ, പ്രളയക്കെടുതികൾ
കരൾപകുക്കുമോർമ നിലാവുകൾ !
കൺകളിലണയാ നോവുമായ്
ഒരുപറ്റം മേഘത്തുമ്പികൾ
ദിക്കറിയാതേതോ വഴികളിൽ
തിരയുന്നുണ്ടു പൂക്കളമോർമകൾ !
പാതകൾ വിജന, മില്ലയാരവങ്ങൾ
ഓണക്കോടികൾ ചിരിമങ്ങി
ഓർക്കാൻ ശ്രമിക്കുന്നുണ്ടു, കസവു
നൂലിൽക്കോർത്തയോണത്തിളക്കങ്ങൾ !
കെട്ടടങ്ങുമീ പൊള്ളുന്ന വല്ക്കങ്ങൾ
വരാതിക്കില്ലയാനല്ല പച്ചത്തുരുത്തുകൾ
ഓണ, മതൊരുമാരിയിലുമണയില്ല, യതൊരു
ദേശത്തിൻ ഉണ്മയാം ഹൃദയത്തുടിപ്പുകൾ !
---- facebook comment plugin here -----