Connect with us

Business

സക്കര്‍ബര്‍ഗിനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക് ലോകത്തെ മൂന്നാമത്തെ സമ്പന്നന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക് ലോകത്തെ മൂന്നാമത്തെ സമ്പന്നനായി. ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ മേധാവിയാണ് മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യനേഴ്‌സ് സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 115.4 ബില്യന്‍ ഡോളര്‍ ആയി. സക്കര്‍ബര്‍ഗിന്റെത് 110.8 ബില്യന്‍ ഡോളര്‍ ആയിരുന്നു.

പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയായിരുന്നു 49കാരനായ മസ്‌കിന്റെത്. ഈ വര്‍ഷം മാത്രം 87.8 ബില്യന്‍ ഡോളര്‍ ആണ് വര്‍ധിച്ചത്. ടെസ്ലയുടെ ഓഹരി 500 ശതമാനം വര്‍ധിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയായ റോബിന്‍ഹുഡ് ഫിനാന്‍ഷ്യലിലെ തുടക്കക്കാരായ നിക്ഷേപകരുടെ ഇഷ്ട കമ്പനിയാണ് ടെസ്ല.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോ തുടങ്ങിയവരാണ് ലോകസമ്പന്നരില്‍ മുന്നില്‍. വനിതാ സമ്പന്നകളില്‍ ബെസോസിന്റെ മുന്‍ ഭാര്യ മെക്കന്‍സി സ്‌കോട്ട് ആണ് മുന്നില്‍. ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിനെ പിന്തള്ളിയാണ് മെക്കന്‍സി ഒന്നാമതെത്തിയത്.