First Gear
പുതുതലമുറ യാരിസ് ക്രോസ്സ് ജപ്പാനില്‍ ഇറക്കി ടൊയോട്ട
ടോക്യോ | എസ് യു വി സെഗ്മെന്റില്‍ പുതുതലമുറ യാരിസ് ക്രോസ്സ് ജപ്പാനില്‍ ഇറക്കി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ടി എന്‍ ജി എ പ്ലാറ്റ്‌ഫോമുള്ള ടൊയോട്ടയുടെ ആദ്യ വാഹനം കൂടിയാണിത്. മാത്രമല്ല, ടൊയോട്ടയുടെ ആദ്യ നാലുചക്ര വൈദ്യുത വാഹനവുമാണ്.
വിശാലമായ ഉള്‍വശമാണ് ഇതിനുള്ളത്. എല്ലാ മോഡലുകള്‍ക്കും ഡിസ്‌പ്ലേ ഓഡിയോ(ഡി എ)യും ഡി സി എം സംവിധാനവുമുണ്ട്. സ്മാര്‍ട്ട് ഡിവൈസ് ലിങ്ക്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് ഫോണ്‍ ആപ്പുകളും മറ്റും ബന്ധിപ്പിക്കാം. ഹൈബ്രിഡ് ഇലക്ട്രിക് വാഹന സംവിധാനമാണുള്ളത്.
എസ്- വി എസ് സി എന്ന പുതിയ സുരക്ഷാ സംവിധാനവും ടൊയോട്ട ഈ വാഹനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കുറുകെയുള്ള കാറ്റ് നിയന്ത്രിക്കുന്നതാണ് ഈ സംവിധാനം. ഹൈവേയിലൂടെ ഓടിക്കുമ്പോള്‍ ഇതിന്റെ പ്രയോജനം അനുഭവിക്കാനാകും. 17.98 ലക്ഷം ജപ്പാന്‍ യെന്‍ (ഏകദേശം 12.50 ലക്ഷം രൂപ) ആണ് വില. ടോപ് എന്‍ഡ് മോഡലിന് 28.15 ലക്ഷം യെന്‍ (19.60 ലക്ഷം രൂപ) ആണ് വില.