National
മന്‍ കി ബാതിന് യുട്യൂബില്‍ വണ്‍ മില്യന്‍ ഡിസ്‌ലൈക്
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാതിന് യുട്യൂബില്‍ പത്ത് ലക്ഷം ഡിസ്‌ലൈക്. ബി ജെ പിയുടെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ലൈവ് സ്ട്രീമിനാണ് പത്ത് ലക്ഷം ഡിസ്‌ലൈക് ലഭിച്ചത്.
അതേസമയം, ഡിസ്‌ലൈകിനെ അപേക്ഷിച്ച് ലൈക് അടിച്ചവരുടെ എണ്ണം വളരെ കുറവാണ്. 3.12 ലക്ഷം പേര്‍ മാത്രമാണ് ലൈക് ബട്ടണ്‍ അമര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മന്‍ കി ബാത്.
ഡിസ്‌ലൈകിന്റെ കാരണങ്ങള്‍ കമന്റുകളില്‍ പലരും നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയെയും വിദ്യാഭ്യാസത്തെയും ജി ഡി പിയെയും ദാരിദ്ര്യത്തെയും സ്വകാര്യവത്കരണത്തെയും കൊവിഡിനെയും പി എം കെയേഴ്‌സ് ഫണ്ടിനെയും കുറിച്ച് സംസാരിക്കൂ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഡിസ്‌ലൈക് ചെയ്യാന്‍ മാത്രമാണ് ഈ വീഡിയോ തിരഞ്ഞതെന്ന് മറ്റൊരാള്‍. പബ്ജി, ലുഡോ അടക്കമുള്ള ആപ്പുകള്‍ നിരോധിച്ചതിനാല്‍ ഡിസ്‌ലൈക് എണ്ണം ഇനിയും വര്‍ധിക്കാം.
അതേസമയം, മോദിയുടെ വീഡിയോക്ക് ഇത്രയധികം ഡിസ്‌ലൈക് ലഭിച്ചത് ബി ജെ പിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. പ്രത്യേകിച്ച്, ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പാര്‍ട്ടി പ്രചാരണത്തിന് കോടികള്‍ ഒഴുക്കുന്ന പശ്ചാത്തലത്തില്‍.