Connect with us

Ongoing News

തമോഗര്‍ത്തങ്ങളുടെ സംയോജനം: വൈദ്യുതകാന്തിക തരംഗങ്ങള്‍ ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ സംയോജനം ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നതായി ശാസ്ത്രജ്ഞര്‍. സംയോജനത്തിന് ശേഷം 700 കോടി വര്‍ഷം സഞ്ചരിച്ചാണ് ഈ തരംഗങ്ങള്‍ ഭൂമിയിലെത്തിയത്. എന്നാല്‍, ഇപ്പോഴും ഈ തരംഗങ്ങള്‍ക്ക് അമേരിക്കയിലെയും ഇറ്റലിയിലെയും ലേസര്‍ ഡിറ്റക്ടറെ പ്രകമ്പനം കൊള്ളിക്കാന്‍ ശേഷിയുള്ളതായിരുന്നു.

തമോഗര്‍ത്തങ്ങള്‍ കൂട്ടിമുട്ടി ഒന്നാകുകയായിരുന്നു. ഇതിന് നമ്മുടെ സൂര്യനേക്കാ്ള്‍ 142 ഇരട്ടി പിണ്ഡമാണുള്ളത്. ആകാശത്തില്‍ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ നേരത്തേ കണ്ടെത്തിയിരുന്നു. ചെറുതോ വലുതോ ആയിരിക്കും ഇവയെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, പുതിയ നിരീക്ഷണത്തിലൂടെ ഇടത്തരം വലുപ്പമുള്ള തമോഗര്‍ത്തങ്ങളാണുള്ളതെന്ന് മനസ്സിലാക്കുകയായിരുന്നു. നൂറ് മുതല്‍ ആയിരം വരെ സൗര പിണ്ഡത്തിന് സമാനമാണ് ഇവയുടെത്.

ലിഗോ- വിര്‍ഗോ എന്ന അന്താരാഷ്ട്ര സഹകരണത്താല്‍ പ്രവര്‍ത്തിക്കുന്ന സൂപര്‍ സെന്‍സിറ്റീവ് ഗുരുത്വ തരംഗ കണ്ടെത്തല്‍ സംവിധാനത്തിലൂടെയാണ് പ്രകമ്പനം മനസ്സിലായത്. 2019 മെയ് 21നാണ് വൈദ്യുതകാന്തിക തരംഗത്തിന്റെ പ്രകമ്പനം ഡിറ്റക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് ഇതിന്റെ സ്രോതസ്സ് തമോഗര്‍ത്തങ്ങളില്‍ നിന്നാണെന്ന് മനസ്സിലാകുകയായിരുന്നു.

Latest