Health
തിമിരം കാഴ്ച മറയ്ക്കുന്നുവോ?
നമ്മുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലുമെല്ലാം തിമിരം ബാധിച്ചവരെ കാണാനാകും. അന്ധതക്കുള്ള പ്രധാന കാരണമാണ് തിമിരം.
കാരണങ്ങള്‍
വാര്‍ധക്യം, കണ്ണില്‍ ഏല്‍ക്കുന്ന ക്ഷതം, കണ്ണിലെ അണുബാധ, ദീര്‍ഘകാലമായുള്ള സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവ പ്രധാന കാരണമാണ്.
ലക്ഷണങ്ങള്‍
പുകയിട്ടത്‌പോലെ കണ്ണില്‍ കാഴ്ച വരിക. നാമിരിക്കുന്ന മുറിയില്‍ മഞ്ഞോ പുകയോ നിറഞ്ഞാല്‍ എങ്ങനെയുണ്ടാകും. ഇതുപോലെ കാഴ്ചയാകുകയാണ് പ്രധാന ലക്ഷണം. ദൂരക്കാഴ്ച മങ്ങിവരും. ചിലപ്പോള്‍ ഹ്രസ്വദൂര കാഴ്ച തെളിയുകയും ചെയ്യാം. ഇതിന് വേദനയോ കണ്ണില്‍ ചുവപ്പോ നീര്‍ക്കെട്ടോ ഉണ്ടാകില്ല. നിറം തിരിച്ചറിയാന്‍ കഴിയാതിരിക്കുക, ദൂരത്തെ കാഴ്ച വൃത്തം പോലെ തോന്നുക എന്നിവയും ലക്ഷണങ്ങളാണ്.
ശസ്ത്രക്രിയയാണ് ഏക ചികിത്സ. കണ്ണട കൊണ്ട് ഒരുപരിധി വരെ പിടിച്ചുനിര്‍ത്താമെങ്കിലും പൂര്‍ണ പരിഹാരമല്ല. കണ്ണിലെ അതാര്യ ലെന്‍സ് മാറ്റി സുതാര്യ ലെന്‍സ് ഘടിപ്പിക്കുന്നതാണ് ഈ ശസ്ത്രക്രിയ.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അനൂപ് രവി (ഐ സ്‌പെഷ്യലിസ്റ്റ്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി)