Connect with us

Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ

Published

|

Last Updated

ന്യൂഡൽഹി | കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിയതി പിന്നീട് അറിയിക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക.

കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ടെന്ന് കമ്മീഷൻ തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങൾ നൽകിയ ശുപാർശകൾ കമ്മീഷൻ അവലോകനം ചെയ്തു.  രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലെ ഒഴിവിലേക്കും തിരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം. ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 29 നു മുമ്പ് പൂർത്തിയാക്കേണ്ടതിനാൽ ഉപതിരഞ്ഞെടുപ്പുകൾ ഇതിനൊപ്പം നടത്തുമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെയും ചവറയിൽ എൻ വിജയൻപിള്ളയുടെയും നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ ഒരുവർഷത്തിൽ താഴെയാണ് സർക്കാരിന്റെ കാലാവധി.

 

 

---- facebook comment plugin here -----

Latest