Connect with us

Kerala

ചവറയിൽ ഷിബു ബേബി ജോൺ യു ഡി എഫ് സ്ഥാനാർഥിയാകും

Published

|

Last Updated

കൊല്ലം | കൊല്ലം | ചവറ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. ആർ എസ് പി കേന്ദ്ര കമ്മിറ്റി യോഗം അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. ഇത് സംബന്ധിച്ച കത്ത് യു ഡി എഫ് ചെയർമാനും കൺവീനർക്കും നൽകി. ഒമ്പതിന് മുമ്പ് യു ഡി എഫ് യോഗം ചേർന്ന് സ്ഥാനാർഥിയായി ഷിബു ബേബി ജോണിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സി എം പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് പിന്നീട് സി പി എമ്മിനൊപ്പം ചേർന്ന വിജയൻ പിള്ളയുടെ മരണത്തെ തുടർന്നാണ് ചവറ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 1977ൽ മണ്ഡലം രൂപവത്കരിച്ച ശേഷം ഇടത്- വലത് പക്ഷങ്ങളെ മാറിമാറി പിന്തുണച്ച സ്വഭാവമാണ് ചവറയിലെ വോട്ടർമാർക്കുള്ളത്. കഴിഞ്ഞ തവണ 6,189 വോട്ടുകൾക്കാണ് വിജയൻ പിള്ള മുൻ മന്ത്രി ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്.

 

Latest