Connect with us

Health

കുഞ്ഞുങ്ങളിലെ മാനസികാരോഗ്യം

Published

|

Last Updated

കുട്ടികളുടെ മാനസികമായ സന്തോഷവും അവരുടെ പുഞ്ചിരിയും എന്നും നിലനിൽക്കുക എന്നത് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നതാണ്. ഇതിനായി ചെറിയ ചില പെരുമാറ്റ രീതികൾ അവലംബിച്ചാൽ മാത്രം വീടൊരു പൂങ്കാവനമാക്കാം. കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്താൽ തന്നെ ഒരു വിധം പ്രശ്നങ്ങളെല്ലാം പരിഹരിക്കാം.
കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് താഴ്്ത്തിക്കെട്ടുകയോ താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. ഇത് അവർക്ക് ഏറെ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

കുട്ടികൾ എന്ത് ആവശ്യപ്പെട്ടാലും എല്ലാം സാധിച്ചു കൊടുക്കുന്നതിന് പകരം അവർക്ക് ഏറ്റവും ഉപകാരപ്രദമെന്ന് തോന്നുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കുക.
മറ്റുള്ളവർക്കിടയിൽ മാതാപിതാക്കളുടെ പേരിനും പ്രശസ്തിക്കും വേണ്ടി കുഞ്ഞുങ്ങളിൽ സമ്മർദം ചെലുത്തരുത്.
തീരുമാനമെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുകയും നല്ലതാണെങ്കിൽ മാത്രം സ്വീകരിക്കുകയും അല്ലാത്തത് തിരുത്തുകയും അത് അവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക.
ലജ്ജ, വികൃതി, വായാടിത്തം തുടങ്ങിയവ പല കുട്ടികളിലും വ്യത്യസ്ത രീതിയിലായിരിക്കും ഉണ്ടായിരിക്കുക. അത് മനസ്സിലാക്കി അംഗീകരിച്ച് അവരോട് പെരുമാറുക.

കുട്ടികളോട് മോശം ഭാഷയിൽ വഴക്ക് പറയുകയോ വലിയ രീതിയിൽ അവരെ പ്രഹരിക്കുകയോ ചെയ്യരുത്.
കുട്ടികളുടെ നല്ല രീതിയിലുള്ള മാനസിക വളർച്ചയും പെരുമാറ്റങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളും വീഡിയോകളും കുഞ്ഞുങ്ങൾക്ക് കാണാനും വായിക്കാനുമുള്ള അവസരം നൽകുക.

കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്താൽ മറ്റുള്ളവരുടെ മുന്നിൽ വെച്ചും കുട്ടിയെ അഭിനന്ദിക്കുന്നത് അവർക്ക് കൂടുതൽ പ്രചോദനമേകുകയും അവരിൽ ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.
കുട്ടികളെയും കൂട്ടി ചെറു യാത്രകൾ നടത്തുന്നത് അവരിലെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും.
കുട്ടികളിലുള്ള ചീത്ത ശീലങ്ങളെ തമാശയായെടുക്കാതെ പറഞ്ഞു മനസ്സിലാക്കി നല്ല ശീലങ്ങളിലേക്ക് അവരെ എത്തിക്കുക.

Latest