Connect with us

Kerala

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്; ജേക്കബ് എബ്രഹാം യു ഡി എഫ് സ്ഥാനാർഥി

Published

|

Last Updated

തിരുവനന്തപുരം | കുട്ടനാട് സീറ്റിൽ ജോസഫ് വിഭാഗത്തെ മത്സരിപ്പിക്കാൻ യു ഡി എഫ് തീരുമാനം. ഉന്നതാധികര യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ മത്സരിക്കാൻ ധാരണയായെന്നാണ് ഇതിനു പിന്നാലെ പിജെ ജോസഫ് വ്യക്തമാക്കി.

വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കൺഡോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്.  ഇടതു മുന്നിണിയാണ് ജോസ് പക്ഷത്തിന്റെ ലക്ഷ്യമെന്ന് ബോധ്യമായതോടെ ജോസഫിനൊപ്പം ഉറച്ചു നിൽക്കാൻ യു ഡി എഫ് തീരുമാനിക്കുകയായിരുന്നു. ജോസ് വിഭാഗത്തിന്റെ കാര്യം യോഗം പുനപരിശോധിച്ചില്ല; ചർച്ചയോ സംവാദമോ വേണ്ടതില്ലെന്നും സ്വമേദയാ യു ഡി എഫിലേക്ക് വരട്ടെയെന്നുമുള്ള നിലപാടാണ് യോഗം കൈക്കൊണ്ടത്. എന്നാൽ ജോസ് വിഭാഗത്തെ പരസ്യമായി പുറത്താക്കാൻ യോഗം തീരുമാനിച്ചില്ല. ജയ സാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു യു ഡി എഫ് ഉദ്ദേശിച്ചെതെങ്കിലും പി ജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന സമീപനം കൈകൊള്ളുകയായിരുന്നു.

ഈ സാഹചര്യത്തിൽ പഞ്ചായത്തിനു മുമ്പേ ജോസ് പക്ഷം ഇടതിനൊപ്പമെത്തിയേക്കും എന്നത് വ്യക്തമായി. പഞ്ചായത്ത് തിരിഞ്ഞെടുപ്പിൽ കരുത്ത് കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുക എന്നതാവും ജോസ് പക്ഷത്തിന്റെ ലക്ഷ്യം.

സ്ഥാനാർഥിയാക്കിയതിൽ സന്തോഷമെന്നും കുട്ടനാട്ടിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും ജേക്കബ് എബ്രഹാം പ്രതികരിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാണ് ആഗ്രഹമെന്നും പാർട്ടി രണ്ട് തട്ടിലായതിൽ വിഷമമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ജോക്കബ് പറഞ്ഞു.

അതേസമയം, ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പി ജെ ജോസഫ്‌ കേരള ഹൈക്കോടതിയെ സമീപിച്ചു.

 

 

 

 

 

 

 

Latest