Connect with us

Covid19

അടുത്ത മഹാമാരിയെ നേരിടാൻ ലോകം സജ്ജമായിരിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Published

|

Last Updated

ജനീവ| കൊവിഡ് 19 അവസാനത്തെ മഹാമാരിയായിരിക്കില്ലെന്നും അടുത്ത മഹാമാരിക്കായി ലോകം കൂടുതൽ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇനിയും മഹാമാരികൾ പൊട്ടിപുറപ്പെടുമെന്ന് ചിന്തിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് ലോകരാജ്യങ്ങളോട് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അധാനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു. ഇതിനായി പൊതുജനാരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ രാജ്യങ്ങളോട് അഭ്യർഥിക്കുന്നതായും ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മഹാമാരികൾ ജീവിതത്തിന്റെ ഭാഗമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല. എപ്പോൾ അടുത്ത മഹാമാരി വരുന്നോ അപ്പോൾ അതിനെ നേരിടാൻ ലോകം സജ്ജമായിരിക്കണം. ട്രെഡോസ് അധാനോം കൂട്ടിച്ചേർത്തു.

കൊറോണവൈറസ് എന്ന നോവൽ കൊറോണ രോഗം ആഗോളതലത്തിൽ 27.19 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായും 8,88,326 പേർ മരണത്തിന് കീഴടങ്ങിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

Latest