Connect with us

Kerala

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം' ചെയ്തത് യു ഡി എഫ് നേതൃത്വത്തെ ഓര്‍മിപ്പിച്ച് വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം | ജോസ് കെ മാണി യു ഡി എഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ പശ്ചാത്തലത്തില്‍ ഭൂതകാലം ഓര്‍മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തതാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്.

താനന്ന് അത് ശക്തിയുക്തം എതിര്‍ത്തതും സുധീരന്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് സുധീരന്‍ രാജിവെച്ചിരുന്നു. ഫേസ്ബുക്ക് പോസിറ്റിലാണ് വി എം സുധീരന്‍ പഴയ കാര്യങ്ങള്‍ സ്മരിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം:

https://www.facebook.com/kpcc.vmsudheeran/posts/2750082461892026