Ongoing News
7,000 എം എ എച്ച് ബാറ്ററി, ക്വാഡ് റിയര്‍ ക്യാമറ; സാംസംഗ് ഗ്യാലക്‌സി എം51 ഇന്ത്യയില്‍
ന്യൂഡല്‍ഹി | കഴിഞ്ഞയാഴ്ച ജര്‍മനിയില്‍ ആദ്യമായി പുറത്തിറക്കിയ സാംസംഗ് ഗ്യാലക്‌സി എം51 ഇന്ത്യന്‍ വിപണിയില്‍. 7,000 എം എ എച്ച് ബാറ്ററി, ക്വാഡ് റിയര്‍ ക്യാമറ, കോണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 8ജിബി റാം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.
64 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐ എം എക്‌സ്682 സെന്‍സര്‍ ആണ് മറ്റൊരു സവിശേഷത. കൂടാതെ 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ ഷൂട്ടര്‍, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും പിറകുവശത്തുണ്ട്. 32 മെഗാപിക്‌സല്‍ ആണ് മുന്‍വശത്തെ സെല്‍ഫി ക്യാമറ. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, റിവേഴ്‌സ് ചാര്‍ജിംഗ് തുടങ്ങിയവയുമുണ്ട്.
പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ആകാന്‍ 115 മിനുട്ട് മതി. 6ജിബി റാമിന് 24,999 രൂപയാണ് വില. 8ജിബി റാമിന് 26,999 രൂപയാകും. ഈ മാസം 18ന് ഉച്ചക്ക് 12ന് ആമസോണിലും സാംസംഗ്.കോമിലും തിരഞ്ഞെടുപ്പ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.