Business
അടുത്ത മാസം മുതല്‍ വിദേശ ഫണ്ട് കൈമാറ്റത്തിന് അഞ്ച് ശതമാനം നികുതി
ന്യൂഡല്‍ഹി | ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നല്‍കേണ്ടി വരും. സ്രോതസ്സില്‍ നിന്ന് ശേഖരിക്കുന്ന നികുതി അഥവ ടി സി എസ് ആണ് ഈടാക്കുക. അതേസമയം, തുകയുടെ പരിധിയില്ലാതെ വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് ഈ നികുതിയുണ്ടാകും.
അതേസമയം, സ്രോതസ്സില്‍ നിന്ന് നികുതി കിഴിക്കുന്ന (ടി ഡി എസ്) സംവിധാനമുള്ള വരുമാനത്തില്‍ നിന്നാണ് വിദേശ വിനിമയമെങ്കില്‍ ഈ നികുതിയുണ്ടാകില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വായ്പാതുകയാണ് വിദേശ വിനിമയം ചെയ്യുന്നതെങ്കില്‍ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് 0.5 ശതമാനം മാത്രമാണ് നികുതി.
ഓരോ വര്‍ഷവും പരമാവധി രണ്ടര ലക്ഷം ഡോളര്‍ വരെ വ്യക്തികള്‍ക്ക് വിദേശ വിനിമയം നടത്താം. റിസര്‍വ് ബേങ്കിന്റെ ഉദാര റെമിറ്റന്‍സ് പദ്ധതി പ്രകാരമാണിത്.
---- facebook comment plugin here -----