Connect with us

Socialist

'ഇത് പെറ്റി രാഷ്ട്രീയം മാത്രമല്ല, സമുദായത്തിന് ആഴത്തിലുള്ള മുറിവ് ഏല്‍പ്പിക്കുന്നത്'

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ “ഖുര്‍ആന്‍, ദുബായ്, മലപ്പുറം, ഈഡി” തുടങ്ങി ബി ജെ പി നിര്‍മിച്ച ആഖ്യാനങ്ങള്‍ മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഏറ്റെടുക്കുന്നത് സമുദായത്തിന് ആഴത്തിലുള്ള മുറിവ് ഏല്‍പ്പിക്കുന്നതാണെന്ന് ഗവേഷകനും ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി.പ്രൊഫസറുമായ ഡോ.യാസര്‍ അറാഫത്ത്.

ബി ജെ പി നിര്‍ണയിക്കുന്ന “ഖുര്‍ആന്‍”, “ജലീല്‍”, “ദുബായ്”, “മലപ്പുറം”, “റംസാന്‍ കിറ്റ്” തുടങ്ങിയ ഇസ്ലാമോഫോബിയ നിര്‍മിക്കാന്‍ ഉതകുന്ന എല്ലാ കാര്യങ്ങളുമുള്ള ആഖ്യാനങ്ങളാണ് മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ ജലീലിന്റെ “രാഷ്ട്രീയ പ്രസ്ഥാനം” ഉത്തരേന്ത്യയിലെ ആഖ്യാനങ്ങളില്‍ അപ്രസക്തമാകും. അത് അയാള്‍ക്ക് അപ്പുറം പോകും. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് വയനാടിനെ ചിത്രീകരിച്ചതുപോലെ, ജലീലിനെ മുന്‍നിര്‍ത്തി വരാന്‍ പോകുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അടക്കം ഹിന്ദുത്വ ആഖ്യാനങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പെറ്റി രാഷ്ട്രീയം മാത്രമല്ലിത്. ഡിസ്സര്‍വീസാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് സാരം.

ഫേസ്ബുക്കിലാണ് യാസര്‍ അറാഫത്ത് ഇക്കാര്യം പങ്കുവെച്ചത്. നയതന്ത്രബന്ധത്തില്‍ ഉപഹാരങ്ങള്‍ എന്ന നിലക്ക് മതഗ്രന്ഥങ്ങളുടെ ചരിത്രവും പ്രാധാന്യവും അദ്ദേഹം വിവരിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/yasser.arafath.9/posts/3329862547079082 

Latest