Connect with us

Ongoing News

മധ്യ ഹിമാലയന്‍ മേഖലയിലെ അന്തരീക്ഷ വായു വ്യതിയാനം പഠിച്ച് ശാസ്ത്രജ്ഞര്‍

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യ ഹിമാലയന്‍ മേഖലയിലെ താഴ്ന്ന വായുമണ്ഡലത്തിലെ വായു വ്യതിയാന അളവ് കണക്കാക്കി ശാസ്ത്രജ്ഞര്‍. ഇതാദ്യമായാണ് ഇത്തരമൊരു പഠനം നടത്തുന്നത്. കൂടുതല്‍ കൃത്യമായി കാലാവസ്ഥാ പ്രവചനം നടത്താനും വ്യോമ ഗതാഗത ദുരന്തങ്ങള്‍ തടയാനും പഠനത്തിലൂടെ സാധിക്കും.

കേന്ദ്ര സര്‍ക്കാറിന് കീഴിലെ ശാസ്ത്ര- സാങ്കേതികവിദ്യാ വകുപ്പിന്റെ പരിധിയിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേഷനല്‍ സയന്‍സസി (ഏരീസ്)ലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. റേഡിയോ സയന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കേയിന്ത്യയിലെ വായു വ്യതിയാന പരിധി നേരത്തേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, ഹിമാലയന്‍ മേഖലയിലേത് അജ്ഞാതമായിരുന്നു. കാലാവസ്ഥാ പ്രവചനത്തിനും മറ്റുമായി ഏകദേശ കണക്കാണ് അവലംബിച്ചിരുന്നത്. ഹിമാലയന്‍ മേഖലയിലെ വായു വ്യതിയാനം അല്‍പ്പം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. ഏരീസിലെ ഗവേഷക വിദ്യാര്‍ഥി ആദിത്യ ജയ്‌സ്വാള്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Latest