Ongoing News
പേടിഎമ്മുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പ്
മുംബൈ | പേടിഎം ഉപയോക്താക്കളെ കബളിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി തട്ടിപ്പുകാര്‍. കെ വൈ സി ഉപയോഗിച്ചാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മെസ്സേജ് ഇങ്ങനെ:
“നിങ്ങളുടെ ഇ- കെ വൈ സി രേഖയുടെ കാലാവധി കഴിഞ്ഞു. അതിനാല്‍ പേടിഎം സേവനം 24 മണിക്കൂറിനകം അവസാനിക്കും. അതിനാല്‍, നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ തിരിച്ചുവിളിച്ച് രേഖകള്‍ റിആക്ടിവേറ്റ് ചെയ്യുക.” ഈ സന്ദേശത്തില്‍ പലരും വീണുപോകുന്നുണ്ട്.
BIKMRT, BRPAY പോലുള്ള ഡൊമൈന്‍ പേരിലാണ് മെസ്സേജ് വരുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി 1.40 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. പേടിഎമ്മിന്റെ കെ വൈ സി പോയിന്റിലോ നിങ്ങളുടെ വീട്ടില്‍ വരുന്ന പ്രതിനിധികളുടെ സമീപമോ മാത്രമേ കെ വൈ സി രേഖകള്‍ നല്‍കാവൂ എന്നാണ് പേടിഎം പറയുന്നത്. കെവൈസിയുമായി ബന്ധപ്പെട്ട് പേടിഎം അയക്കുന്ന എസ് എം എസില്‍ അപ്പോയ്ന്റ്‌മെന്റിനുള്ള ലിങ്കുമുണ്ടാകും.