Business
പൊതുമേഖലാ ബേങ്കുകളിലേക്ക് ഇരുപതിനായിരം കോടി ഒഴുക്കാന്‍ പാര്‍ലിമെന്റിന്റെ അനുമതി തേടി കേന്ദ്രം
ന്യൂഡല്‍ഹി | ധനകാര്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബേങ്കുകളിലേക്ക് ഇരുപതിനായിരം കോടി മൂലധനം നല്‍കാന്‍ പാര്‍ലിമെന്റിന്റെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ധനാഭ്യര്‍ഥന നടത്തിയത്.
ഇതിന് പുറമെ 2.35 ലക്ഷം കോടി കൂടുതല്‍ ചെലവഴിക്കാനും അനുമതി തേടിയിട്ടുണ്ട്. 1.66 ലക്ഷംകോടി പുറത്തേക്ക് പോകുന്നത് ഉള്‍പ്പെടെയാണിത്. കൊവിഡ് മഹാമാരി കാരണമുള്ള ചെലവുകള്‍ക്ക് വേണ്ടിയാണിതെന്ന് സര്‍ക്കാര്‍ പറയുന്നു.
സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പുറത്തിറക്കിയാണ് പൊതു മേഖലാ ബേങ്കുകളുടെ മൂലധന സമാഹരണം. 2019- 20 വര്‍ഷം പൊതുമേഖലാ ബേങ്കുകളിലേക്ക് എഴുപതിനായിരം കോടി രൂപ മൂലധനമായ നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
---- facebook comment plugin here -----