Connect with us

Ongoing News

ഇന്‍ഫിനിക്‌സ് നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. വലിയ ബാറ്ററി, ക്വാഡ് റിയര്‍ ക്യാമറ, ഒക്ട കോര്‍ പ്രൊസസ്സര്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 4ജിബി+64ജിബി മോഡലിന് 11,499 രൂപയാണ് വില.

ഈ മാസം 22ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഇന്‍ഫിനിക്‌സ് നോട്ട് 7 ലഭ്യമാകും. രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം. ഒക്ട കോര്‍ മീഡിയടെക് ഹീലിയോ ജി70 എസ് ഒ സി കരുത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. എസ് ഡി കാര്‍ഡ് വഴി 256 ജി ബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.

ക്വാഡ് റിയര്‍ ക്യാമറയില്‍ പ്രധാന സെന്‍സറിന്റെ ശേഷി 48 മെഗാപിക്‌സല്‍ ആണ്. 2 മെഗാപിക്‌സല്‍ വീതമുള്ള മാക്രോ സെന്‍സര്‍, ഡെപ്ത് സെന്‍സര്‍, ക്വാഡ് എല്‍ ഇ ഡി ഫ്ളാഷിനൊപ്പമുള്ള എ ഐ ലെന്‍സ് എന്നിവയുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിംഗ് തുടങ്ങിയവ മറ്റ് സവിശേഷതകളാണ്.

Latest