Connect with us

First Gear

8 സ്പീഡ് ഗിയര്‍, ഇരട്ട ക്ലച്ച്: ഐ30 എന്നിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യൂണ്ടായ്

Published

|

Last Updated

ടോക്യോ | ഹ്യൂണ്ടായ് ഐ30 എന്‍ മോഡലിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. എട്ട് സ്പീഡ്, ഇരട്ട ക്ലച്ച് തുടങ്ങിയ സവിശേഷതകളോടെ യൂറോപ്പില്‍ ലഭ്യമാകുന്ന ആദ്യ ഹ്യൂണ്ടായ് കാര്‍ ആകും ഇത്.

മുന്‍വശത്തെ അഗ്രസ്സീവ് കാഴ്ചയാണ് പ്രത്യേകത. റിയര്‍ ബംപറുകള്‍, വി രൂപത്തിലുള്ള എല്‍ ഇ ഡി ലൈറ്റുകള്‍, 19 ഇഞ്ച് ഫോര്‍ജ്ഡ് ആലോയ് വീല്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. മുമ്പ് അവതരിപ്പിച്ച ഐ30 എന്നിന്റെ വീലിനേക്കാള്‍ ഭാരം കുറവാണ് പുതിയ മോഡലിന്റെതിന്. കാറിന്റെ ഭാരവും ഇത് കുറക്കും.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനാണുള്ളത്. എട്ട് സ്പീഡ്, ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ ഡ്രൈവിംഗ് കൂടുതല്‍ ഉല്ലാസകരമാക്കും. ഈ മോഡലിന്റെ ഉള്‍വശ ചിത്രങ്ങള്‍ ഹ്യൂണ്ടായ് പുറത്തുവിട്ടിട്ടില്ല.

Latest