Connect with us

Kerala

സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ മറവില്‍ മതത്തെയും മതചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂട: സത്താര്‍ പന്തലൂര്‍

Published

|

Last Updated

മലപ്പുറം | സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി മന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരങ്ങളും വിവാദങ്ങളും നടക്കുന്നതിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും യു എ ഇയുമായുള്ള ബന്ധത്തെ തെറ്റായി വ്യാഖാനിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. അതിന്റെ ഭാഗമാണ് “ഈത്തപ്പഴവും ഖുര്‍ആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്” എന്ന സംഘ് പരിവാര്‍ പ്രചാരണം.

മുമ്പൊരു വിവാദത്തില്‍ മന്ത്രി ജയരാജനെ വേഗത്തില്‍ രാജിവെപ്പിച്ചത് അദ്ദേഹം ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദ മന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ്‌ലിം ആയത് കൊണ്ടാണെന്നും ചാനലുകളില്‍ വന്നിരുന്നു ഇവര്‍ പച്ചക്ക് വര്‍ഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങള്‍ ഖുര്‍ആന്‍ പ്രതീകാത്മക കാര്‍ട്ടൂണ്‍ വരച്ച് അതിലേക്ക് ചൂണ്ടി “ഇതെല്ലാം കെട്ടുകഥയാ”ണെന്ന് ഷാര്‍ലി എബ്ദോ മോഡല്‍ സംസാരിക്കുന്നു.

സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോള്‍ എങ്കില്‍ സ്വര്‍ണക്കടത്തില്‍ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു എ ഇയില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. “ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി” എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടായെന്നും സത്താര്‍ പന്തലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/Sathar.panthaloor.official/posts/2784918415121682 

Latest