Connect with us

Business

ഒ ടി പി അടിസ്ഥാനമാക്കിയുള്ള പണമിടപാട് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ എസ് ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി | ഒറ്റത്തവണ പാസ്‌വേഡ് (ഒ ടി പി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി എസ് ബി ഐ. ഒ ടി പി ഉപയോഗിച്ച് ദിവസം മുഴുവന്‍ പണം പിന്‍വലിക്കാം. നിലവില്‍ ഇത് രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയാണ്.

ഈ മാസം 18 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഒ ടി പി ഉപയോഗിച്ച് എ ടി എമ്മുകളില്‍ നിന്ന് പതിനായിരത്തില്‍ അധികം രൂപ എസ് ബി ഐ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കാം. ബേങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്കാണ് ഒ ടി പി വരിക.

ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വന്നത്. തട്ടിപ്പുകളില്‍ നിന്ന് സുരക്ഷ നല്‍കുന്നതാണ് പുതിയ സംവിധാനം. അതേസമയം, എസ് ബി ഐയുടെ എ ടി എമ്മുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.