Connect with us

Fact Check

FACT CHECK: സെപ്തംബര്‍ 25 മുതല്‍ രാജ്യവ്യാപക ലോക്ക്ഡൗണോ?

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഈ മാസം 25 മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഏജന്‍സിയായ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) ആണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

സെപ്തംബര്‍ 25 മുതല്‍ വീണ്ടും ദേശവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ ഡി എം എ) ഉത്തരവിട്ടു എന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ ഉത്തരവ് വ്യാജമാണെന്ന് പി ഐ ബി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇതുവരെ അത്തരമൊരു ഉത്തരവ് പുറപ്പെടുച്ചിട്ടില്ലെന്നും പി ഐ ബി അറിയിച്ചു.

 

സെപ്തംബര്‍ 25ന് അര്‍ധരാത്രി മുതല്‍ 46 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ എന്‍ ഡി എം എ ഉത്തരവിട്ടു എന്നായിരുന്നു പ്രചാരണം. അവശ്യ വസ്തുക്കളുടെ വിതരണം യഥാവിധി നടക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് മന്ത്രാലയത്തിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുകയാണെന്നും വ്യാജ പ്രചാരണത്തിലുണ്ടായിരുന്നു.