Kozhikode
ലീഗ്-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെതിരെ മുജാഹിദ്

കോഴിക്കോട് | ഇ കെ വിഭാഗം സമസ്തക്ക് പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടാനുള്ള ലീഗ് നീക്കത്തിനെതിരെ മുജാഹിദ് വിഭാഗവും. ഫേസ്ബുക്ക് പോസ്റ്റിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എ ഐ അബ്ദുൽ മജീദ് സ്വലാഹിയാണ് ലീഗിനെ ശക്തമായി വിമർശിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ അടിത്തറ മുജാഹിദുകൾ ഉൾപ്പെടെയുള്ളവരാണെന്ന് ഓർമിപ്പിക്കുന്ന അദ്ദേഹം ലീഗ് അതിന്റെ ചരിത്രദൗത്യം നിർവഹിക്കണമെന്നും ആവശ്യപ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും വോട്ടിന്റെയും തിരഞ്ഞെടുപ്പിന്റെയും കാര്യത്തിൽ അബുജഹലിന്റെ ത്വവാഫിലാണ്. ആത്മാർഥതയില്ലാതെ, യഥാർഥ വിശ്വാസമില്ലാതെ ചെയ്യുന്ന വെറും പണിയാണവരുടേതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----