Connect with us

Techno

വിലക്കുറവിൽ സാംസംഗ് ഗ്യാലക്‌സി നോട്ട് 20

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗ് ഗ്യാലക്‌സി നോട്ട് 20ന്റെ വില താത്കാലികമായി കുറച്ചു. 9,000 രൂപയാണ് കുറച്ചത്. ഈ മാസം 23 വരെയാണ് വിലക്കുറവുണ്ടാകുക.

സാംസംഗ് ഡെയ്‌സ് സെയിലിന്റെ ഭാഗമായാണ് വിലക്കുറവ്. ഇതോടെ ഈയടുത്ത് പുറത്തിറക്കിയ സാംസംഗ് ഗ്യാലക്‌സി നോട്ട് 20ന്റെ വില 68,999 രൂപയാണ്. നേരത്തേയിത് 77,999 രൂപയായിരുന്നു. എച്ച് ഡി എഫ് സി കാര്‍ഡുടമകള്‍ക്ക് ആറായിരം രൂപയുടെ ഇളവ് കൂടിയുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6.7 ഇഞ്ച് ഫ്ളാറ്റ് ഡിസ്‌പ്ലേ, സെല്‍ഫി ക്യാമറക്ക് ഹോള്‍ പഞ്ച് കട്ടൗട്ട് തുടങ്ങിയവയാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് 20ന്റെ പ്രത്യേകതകള്‍. സാംസംഗ്.കോം, സാംസംഗ് സ്‌റ്റോര്‍, മുന്‍നിര ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ചില്ലറ വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്കുറവ് ലഭ്യമാകും.

Latest