Ongoing News
പുതിയ സൗര ആവൃത്തി ആരംഭിച്ചു
ന്യൂയോര്‍ക്ക് | പുതിയ സൗര ആവൃത്തിയിലേക്ക് സൂര്യന്‍ പ്രവേശിച്ചതായി നാസ അറിയിച്ചു. സോളാര്‍ സൈക്കിള്‍ 25 എന്നാണ് പുതിയ സൗര ചക്രത്തിന്റെ പേര്. ബഹിരാകാശ കാലാവസ്ഥയില്‍ ഇത് മാറ്റം വരുത്തുകയും തത്ഫലമായി ഭൂമിയിലെ സാങ്കേതികവിദ്യയെയും ബഹിരാകാശത്തെ യാത്രികരെയും ബാധിക്കുകയും ചെയ്യും.
ബഹിരാകാശ കാലാവസ്ഥയിലെ മാറ്റം കാരണമായി ഭൂമിയിലുണ്ടാകുന്ന പ്രശ്‌നങ്ങളും സങ്കീര്‍ണതകളും നേരിടാന്‍ സന്നദ്ധമാകേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഇത് കാണിക്കുന്നത്. പതിനൊന്ന് വര്‍ഷത്തെ ആവൃത്തിയിലാണ് സൂര്യന്റെ പ്രവര്‍ത്തനമുണ്ടാകുന്നത്. ശാന്തതയില്‍ നിന്ന് സജീവതയിലേക്കും പിന്നീട് ശാന്തതയിലേക്കും സൂര്യന്‍ സാധാരണ നീങ്ങുന്നതാണിത്.
സജീവതയുടെ ഈ കാലം അറിയപ്പെടുന്നത് സൗര കാലാവസ്ഥ എന്നാണ്. നൂറുകണക്കിന് വര്‍ഷമായി ഈ മാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയാണ്. ഇവയുടെ പ്രവര്‍ത്തനങ്ങളും ആഘാതവും അജ്ഞാതമാണ്. വന്‍തോതിലുള്ള അപകടകരമായ വികിരണങ്ങളെ തുടര്‍ന്ന് ഭൗമ കാന്തികമണ്ഡലത്തെ ബാധിക്കാം.