Socialist
'സ്വന്തം പുരയിടത്തിലെ അടിമപ്പണിക്കാരും സ്വന്തം കടയിലെ കൂലിപ്പണിക്കാരനുമായി പാവപ്പെട്ടവന്‍ മാറും'
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മൂന്ന് നിയമ നിര്‍മാണങ്ങള്‍, പൂര്‍വികര്‍ വിശക്കാതിരിക്കാന്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കുന്ന നിയമങ്ങളെ ഇല്ലാതാക്കുമെന്ന് നിരീക്ഷണം. കൊവിഡിന്റെ മറവില്‍ ഒളിച്ചുകടത്തിയ മൂന്ന് ഓര്‍ഡിനന്‍സുകളായി ബില്ലുകളായി വരുന്നത്. ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ പ്രതിനിധി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സംസ്ഥാന പി ആര്‍ ഡി മുന്‍ അഡീഷനല്‍ ഡയറക്ടര്‍ മനോജ് കുമാര്‍ കെ ആണ് ഈ നിരീക്ഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഉല്പാദനം ഉറപ്പാക്കുകയും ചെയ്യും, കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കും, വന്‍കിട നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാവും, തുടങ്ങി വായിച്ചാല്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന ആമുഖങ്ങളാണിവക്ക്. ഇന്ത്യയിലെ ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ അവതരിപ്പിക്കുന്ന കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട മൂന്നു നിയമങ്ങളും പലയാവര്‍ത്തി വായിക്കണം. സത്യസന്ധമായി ജനപക്ഷത്തുനിന്ന് പാര്‍ലിമെന്റില്‍ അഭിപ്രായങ്ങള്‍ പറയണം. വേണ്ട തിരുത്തലുകള്‍ വരുത്തണം.
ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും. ഒടുക്കം അത് നടപ്പാക്കിയവരുടെ നെഞ്ചത്തേക്ക് ഇരച്ചു കയറും. താങ്ങാവുന്നതിലും അധികമാകുമത്.
സാധാരണക്കാരുടെ ജീവനോപാധിയായ കാര്‍ഷിക വിപണന ശൃംഖല ഇല്ലാതാവും. പകരം സ്വന്തം പുരയിടത്തിലെ അടിമപ്പണിക്കാരും സ്വന്തം കടയിലെ കൂലിപ്പണിക്കാരനുമായി പാവപ്പെട്ടവന്‍ മാറുമെന്നും മനോജ് കുമാർ നിരീക്ഷിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/prdmanoj/posts/10221373436664329