Ongoing News
ഐ പി എല്‍ 2020: ആദ്യ ജയം ചെന്നൈക്ക്
ദുബൈ | ഐ പി എല്‍ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം. എതിരാളികളായ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് ആദ്യ രണ്ട് ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായെങ്കിലും അമ്പാട്ടി റായ്ഡു (48 ബോളിൽ 71), ഡുപ്ലിസിസ് (44 ബോളിൽ പുറത്താകാതെ 55 റൺസ്) എന്നിവരുടെ പിന്‍ബലത്തില്‍ കരകയറുകയായിരുന്നു. മുരളി വിജയ് (ഒന്ന്), ഷെയ്ന്‍ വാട്‌സണ്‍ (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത്. ഡുപ്ലിസിസിന്റെ പറക്കും ക്യാച്ച് ഏറെ ശ്രദ്ധേയമായി.
മുംബൈ നിരയില്‍ സൗരഭ് തിവാരി (42), ക്യു ഡികോക് (33), പൊള്ളാര്‍ഡ് (18) എന്നിവരാണ് തിളങ്ങിയത്. ചെന്നൈ ബോളിംഗ് നിരയില്‍ ലംഗി ങ്കിഡി മൂന്ന് വിക്കറ്റെടുത്തു. ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.