International
വൈറ്റ് ഹൗസിലേക്ക് വീണ്ടും വിഷംപുരട്ടിയ കത്ത്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴക്ക്
വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ലക്ഷ്യമാക്കി വീണ്ടും വിഷം പുരട്ടിയ കത്ത്. വെെറ്റ് ഹൗസിൽ എത്തുന്നതിന് മുമ്പ് കത്ത് തടയാനായതിനാൽ അനിഷ്ട് സംഭവങ്ങൾ ഒഴിവായി. യുഎസ് ഗവണ്‍മെന്റിന്റെ തപാല്‍ വകുപ്പില്‍ എത്തിയ കത്ത് അവിടെ പരിശോധിച്ചപ്പോഴാണ് വിഷം പുരട്ടിയതായി കണ്ടെത്തിയത്. റിസിന്‍ എന്ന മാരക വിഷമാണ് കത്തില്‍ പുരട്ടിയിരുന്നത്. സംഭവത്തില്‍ എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.
കാനഡയില്‍ നിന്നാണ് വൈറ്റ് ഹൗസിന്റെ അഡ്രസില്‍ കത്ത് വന്നത്. പരിശോധിച്ചപ്പോള്‍ കത്തില്‍ വിശാംശം കണ്ടെത്തുകയായിരുന്നു. മരണത്തിന് വരെ കാരണമാകുന്ന വിഷവസ്തുവാണ് റിസിന്‍. ശക്തമായ ജൈവായുധമായി ഇത് ഉപയോഗപ്പെടുത്താനാകും. റിസിന്‍ ശരീരത്തില്‍ കടന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനിടെ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് ആന്റിഡോട്ടും നിലവിലില്ല.
വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മുമ്പും ഇത്തരത്തിലുള്ള കത്തുകള്‍ എത്തിയിട്ടുണ്ട്. 2018ലും 2014ലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.