National
ഉമര്‍ ഖാലിദിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി | തന്റെ ബന്ധുക്കളെ കാണാന്‍ അഭ്യര്‍ഥിച്ച് ജെ എന്‍ യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളി. പത്ത് ദിവസത്തെ പോലീസ് റിമാന്‍ഡിനിടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ അപേക്ഷ.
മൊത്തം വസ്തുതകളും കേസിന്റെ സാഹചര്യവും മനസ്സിലാക്കി, യാതൊരു മെറിറ്റുമില്ലാത്തതിനാല്‍ അപേക്ഷ തള്ളുന്നുവെന്ന് ഡല്‍ഹി കര്‍കാര്‍ഡൂമ കോടതിയിലെ അഡീഷനല്‍ സെഷന്‍ ജഡ്ജ് അമിതാഭ് റാവത്തിന്റെ വിധിയില്‍ പറയുന്നു. ഈ മാസം 13നാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം പോലീസ് റിമാന്‍ഡില്‍ വിട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ വംശഹത്യയുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ദിവസവും അര മണിക്കൂര്‍ തന്റെ മൂന്ന് അഭിഭാഷകരെ കാണാന്‍ ഉമര്‍ ഖാലിദിന് അനുമതിയുണ്ട്.
---- facebook comment plugin here -----