Connect with us

Techno

64 എം പി ക്യാമറ, 6000 എം എ എച്ച് ബാറ്ററി; മികച്ച സവിശേഷതകളുമായി പോകോ എക്‌സ്3

Published

|

Last Updated

ന്യൂഡല്‍ഹി | മികച്ച സവിശേഷതകളുമായി അവതരിപ്പിച്ച പോകോ എക്‌സ്3 ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറക്കിയ എക്‌സ്2ന്റെ പിന്‍ഗാമിയാണിത്. 6ജിബി+64ജിബി സ്റ്റോറേജ് വരുന്ന ബേസ് മോഡലിന് 16,999 രൂപയാണ് വില.

6ജിബി+128ജിബി മോഡലിന് 18,499 രൂപയും 8ജിബി+128ജിബി മോഡലിന് 19,999 രൂപയുമാണ് വില. കൊബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ നിറങ്ങളില്‍ ലഭ്യമാകും. ഈ മാസം 29ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭിക്കും.

64മെഗാപിക്‌സല്‍ സോണി ഐ എം എക്‌സ് 682 ആണ് ക്വാഡ് റിയര്‍ ക്യാമറയിലെ പ്രൈമറി വരുന്നത്. കൂടെ 13 മെഗാപിക്‌സല്‍ സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. മുന്‍ഭാഗത്ത് 20 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 6,000 എം എ എച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നീ സവിശേഷതകളുമുണ്ട്.

Latest