Connect with us

Techno

പെയ്ഡ് ക്രോം എക്‌സ്റ്റന്‍ഷന്‍ അവസാനിപ്പിക്കാന്‍ ഗൂഗ്ള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | പെയ്ഡ് ക്രോം എക്‌സ്റ്റന്‍ഷന്‍ അവസാനിപ്പിച്ച് ഗൂഗ്ള്‍. കഴിഞ്ഞ മാര്‍ച്ചില്‍ താത്കാലികമായി റദ്ദാക്കിയത് സ്ഥിരമാക്കാനാണ് ഗൂഗ്ളിന്റെ തീരുമാനം. തങ്ങളുടെ എക്സ്റ്റന്‍ഷന് പണം ലഭിക്കേണ്ട ഡെവലപ്പര്‍മാര്‍ക്ക് ക്രോം വെബ് സ്‌റ്റോര്‍ പെയ്‌മെന്റിലൂടെ അതിന് സാധിക്കില്ല.

പെയ്ഡ് ക്രോം എക്‌സ്റ്റന്‍ഷന്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള സമയക്രമം ഗൂഗ്ള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ ട്രയലുകളും ഈ വര്‍ഷം അവസാനത്തോടെ ഒഴിവാക്കും. തങ്ങളുടെ എക്‌സ്റ്റന്‍ഷനോ ആപ്പ് പര്‍ച്ചേസുകള്‍ക്കോ ക്രോം വെബ് സ്‌റ്റോര്‍ പെയ്‌മെന്റ് ഉപയോഗിക്കുന്ന ഡെവലപ്പര്‍മാര്‍ സമീപ ഭാവിയില്‍ തന്നെ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലേക്ക് മാറേണ്ടി വരും.

തങ്ങളുടെ വെബ് സ്‌റ്റോര്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് വേദിയൊരുക്കുക എന്ന നിലക്കാണ് 2010ല്‍ ക്രോം വെബ് സ്‌റ്റോര്‍ ആരംഭിച്ചത്. ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ഡെവലപ്പര്‍മാര്‍ക്കുണ്ടെന്ന് ഗൂഗ്ള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ഫെബ്രുവരി ഒന്ന് മുതല്‍ നിലവിലെ ഉത്പന്നങ്ങള്‍ക്കും ഇന്‍- ആപ്പ് പര്‍ച്ചേസുകള്‍ക്കും പണം ഈടാക്കാന്‍ സാധിക്കില്ല.

Latest