Connect with us

Malappuram

ആ വിളക്കുമണഞ്ഞു; ബേക്കൽ ഉസ്താദിനെ അനുസ്മരിച്ച് ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | സമസ്ത കേന്ദ്ര മുശാവറ മെമ്പറും ജാമിഅ സഅദിയ്യ അറബിക് കോളജ് പ്രിന്സിപ്പാളും ഉഡുപ്പി സംയുക്ത ഖാളിയും താജുൽഉലമയുടെ പ്രധാന ശിഷ്യനുമായ താജുൽ ഫുഖഹാഅ് ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാരെ അനുസ്മരിച്ച് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി.
അഗാധ പാണ്ഡിത്യത്തിനുടമയും വളരെ വിനയാന്വിതനുമായിരുന്ന ബേക്കൽ ഉസ്താദിന്റെ വേർപാട് വലിയ വിടവാണെന്ന് ഖലീൽ തങ്ങൾ അനുസ്മരിച്ചു. നിബ്റാസുൽ ഉലമ എ കെ ഉസ്താദിന്റെ വഫാത്ത് ദിനത്തിന്റെ (സഫർ 6) പിറ്റേ ദിവസമാണ് ബേക്കൽ ഉസ്താദ് നമ്മെ വിട്ടു പിരിഞ്ഞതെന്ന് ഖലീൽ തങ്ങൾ ഓർമപ്പെടുത്തി.

Latest