Connect with us

Techno

ട്രിപ്പിള്‍ ക്യാമറയുമായി സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ എത്തി

Published

|

Last Updated

ന്യൂയോര്‍ക്ക് | മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കിടയില്‍ ഗ്യാലക്‌സി എസ്20 എഫ്ഇ പുറത്തിറക്കി സാംസംഗ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. എസ്20, നോട്ട്20 സീരീസിന്റെ ഡിസൈനിനോട് ഒത്തുപോകുന്നതാണ് പുതിയ മോഡലിന്റെ രൂപകല്പനയും.

4ജി, 5ജി വേര്‍ഷനുകളില്‍ ഈ മോഡല്‍ ലഭിക്കും. 5ജി മോഡലിന് 699 ഡോളര്‍ (ഏകദേശം 51,400 രൂപ) ആണ് വില. 4ജി മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 6ജിബി+128ജിബി, 8ജിബി+128ജിബി, 8ജിബി+256ജിബി എന്നീ വകഭേദങ്ങളിൽ ലഭിക്കും.

ക്ലൗഡ് റെഡ്, ക്ലൗഡ് ഓറഞ്ച്, ക്ലൗഡ് ലാവണ്ടര്‍, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഒക്ടോബർ രണ്ട് മുതല്‍ തിരഞ്ഞെടുത്ത വിപണികളില്‍ ഗ്യാലക്‌സി എസ്20 എഫ്ഇ ലഭ്യമാകും. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് സാംസംഗ് ഒന്നും വ്യക്തമാക്കിയിട്ടില്ല.

Latest