Connect with us

Covid19

കൊറോണവൈറസിന് നിരന്തരം രൂപമാറ്റം വരുന്നതായി അമേരിക്കന്‍ പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊറോണവൈറസ് നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്നതായും അതിലൊന്നാണ് പടരുന്നതരത്തിലേക്ക് മാറിയതെന്നും പഠന റിപ്പോര്‍ട്ട്. കൊറോണവൈറസിന്റെ അയ്യായിരത്തിലേറെ ജനിതക ശ്രേണികള്‍ പഠിച്ചാണ് ഹൂസ്റ്റണിലെ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ട് മെഡ്ആര്‍ എക്‌സ് ഐ വിയിലാണ് പോസ്റ്റ് ചെയ്തത്.

അമേരിക്കയിലെ വൈറസിന്റെ ഏറ്റവും വലിയ ജനിതക ശ്രേണീ പഠനമാണിത്. വൈറസിന്റെ ഉപരിതലത്തിലെ സ്‌പൈക് പ്രോട്ടീന്‍ ഘടനയിലാണ് ഈ രൂപമാറ്റത്തിലൂടെ മാറ്റമുണ്ടാകുക. ഇത് വലിയ രീതിയിലുള്ള വ്യാപനത്തിന് ഇടയാക്കുന്നതാണ്. നേരത്തേ യു കെയിലെ ശാസ്ത്രജ്ഞര്‍ വലിയ കൊറോണവൈറസ് ജനിത ശ്രേണികളെ സംബന്ധിച്ച് പഠിച്ചിരുന്നു.

അതേസമയം, ഈ രൂപമാറ്റങ്ങള്‍ വൈറസ് മരണത്തിന് കാരണമാകുമോയെന്നത് സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എല്ലാ വൈറസുകളും ജനിത രൂപമാറ്റത്തിന് വിധേയമാകുമെങ്കിലും അവയിലധികവും അപ്രധാനമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

---- facebook comment plugin here -----

Latest